Crime

ചങ്ങലയ്ക്കും ഭ്രാന്ത് പിടിക്കുമ്പോൾ

അഴിമതി വാർത്തകൾ ഓരോ ദിവസവും പുതിയതാകുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ മുതൽ ജനപ്രതിനിധികൾ വരെ അഴിമതി കേസുകളിൽ ഉൾപ്പെടുന്നു. എന്നാൽ ഇപ്പോൾ തൃശ്ശൂർ സഹകരണ വിജിലൻസ് ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തി(36)നെയാണ് പല സംഭവങ്ങളിലായി കബളിപ്പിച്ച് പലരിൽനിന്നു പണംതട്ടിയ കേസിൽ അറസ്റ്റ് ചെയ്തത്.. . ഡിവൈ.എസ്.പി.യുടെ ചേർപ്പിലെ വീട്ടിൽനിന്നാണ് അറസ്റ്റ്.


മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കൊല്ലം എന്നീ ജില്ലകളിലായി ഇവരുടെ പേരിൽ ഒൻപതു കേസുകളുണ്ട്. ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതും വക്കീൽ ചമഞ്ഞ് തട്ടിപ്പുനടത്തിയതും പോലീസുദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയിൽ ഇടനിലക്കാരിയായി പണം തട്ടിയതുമുൾപ്പെടെ കേസുകളുണ്ട്. സ്വർണം തട്ടിയ പരാതിയും നിലവിലുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *