പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചുകൾ കുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം-യൂത്ത് ഫ്രണ്ട്
തിരുവല്ല.തൂത്തുകുടിയിൽ നിന്ന് തിരുവല്ല വഴി പാലക്കാട്ടേക്കും തിരികെയും പോകുന്ന പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചുകൾ കുറച്ചുകൊണ്ട് എ സി കൊച്ച് ആക്കാനുള്ളറെയിൽവേയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാനജനറൽസെക്രട്ടറി വി. ആർ രാജേഷ് ആവശ്യപ്പെട്ടു.
11 ജനറൽ കമ്പാർട്ട്മെന്റും 5 സ്ലീപ്പർ കോച്ചുമടക്കം അടക്കം 18 ബോഗികളാണ് പാലരുവിക്കുള്ളത്.11 ജനറൽ കോച്ചിലും നിറയെ യാത്രക്കാരുമായി തിങ്ങി നിറഞ്ഞാണ് നിത്യേന കടന്നുപോകുന്നത്. ഇതിലൊരു ജനറൽ കമ്പാർട്ട്മെൻറ് ഒഴിവാക്കിയാണ് പകരം എ സി കോച്ചു പിടിപ്പിക്കുന്നത്. ഇതോടുകൂടി ബാക്കി ജനറൽ കമ്പാർട്ട്മെൻ്റിലെ തിരക്ക് നിയന്ത്രണാധീതമാവുകയും ഇത് യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും , അഡീഷണൽ ആയി എ.സി കമ്പാർട്ട്മെൻറ് പാലരുവിയിൽ കൂട്ടിച്ചേർക്കുന്നതാണ് യാത്രക്കാരോട് റെയിൽവേയ്ക്ക് ചെയ്തു നൽകാവുന്ന വലിയ സഹായം എന്നും രാജേഷ് പറഞ്ഞു. നാളെ (4/7/25-വെള്ളിയാഴ്ച) മുതലാണ് പാലരുവിയിലെ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്.

