Others

സ്കൂൾ തുറക്കുമ്പോൾ പകൽ കൊള്ളയുടെ സമയം

നീണ്ട മധ്യ വേനൽ അവധിക്കാലം കഴിഞ്ഞു.സ്കൂൾ തുറക്കുന്നു.. പണ്ടൊക്കെ സർക്കാർ വക ത്രിവേണി സ്റ്റോറിൽ നിന്ന് നോട്ട് ബുക്കും മറ്റും ചുരുങ്ങിയ വിലക്ക് കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെ ഒരു വഴിയുമില്ല.40രൂപ ക് മുകളിൽ വിലയുണ്ട് ഒരു സാധാരണ നോട്ട് ബുക്കിന്. പേന, പെൻസിൽ, റബ്ബർ എല്ലാം പൊള്ളുന്ന വില. വില നിയന്ത്രണം എന്ന വാക്ക് തന്നെ അധികാരികൾ മറന്നു കഴിഞ്ഞു. യൂണിഫോം വാങ്ങണം സ്കൂൾ ബാഗ്, കുട, ചെരുപ്പ് എല്ലാം വേണം. സാധാരണക്കാർ ബുദ്ധി മുട്ടി ലാണ്. പക്ഷെ ഇതൊന്നും ഇന്നത്തെ രാഷ്ട്രീയ പാർട്ടികൾ ശ്രെദ്ധിക്കുന്നില്ല. ആത്മഹത്യ കൾ പോലും ഒരു ദിവസത്തെ വാർത്തയായി ഒതുങ്ങുമ്പോൾ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ കേരളത്തിൽ പതിനായിരങ്ങൾ നെട്ടോട്ടം ഓടുന്നു. സർക്കാർ എല്ലാത്തിനും വില കൂട്ടി സഹായിക്കുന്നു. ഇനി ഉടനെ ബസ് ചാർജ് കൂടി വർധിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കും ബസ് യാത്ര സൗജന്യമായിട്ടാണ്. അതൊന്നും ഇവിടെ ആരും ഓർക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *