BreakingKeralaOthers

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്



തിരുവനന്തപുരം : ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മേതിൽ നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ടാണ് കേരളത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നതെന്ന് സാംസ്‌കാരികമന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.  വാർത്താസമ്മേളനത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കൽപറ്റ നാരായണനും സംബന്ധിച്ചു.
കെ.ജി.എസ് അധ്യക്ഷനും കല്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം.പി സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

അനന്യമായ ലാവണ്യബോധവും അനിതരമായ വീക്ഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാകുത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ എന്ന്  ജൂറി വിലയിരുത്തി. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സാംസ്‌കാരികമന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *