വി എസ് യുഗത്തിന് പിന്നിൽ അണിനിരന്ന് ജനം.
ആലപ്പുഴ :ഇല്ലാ… ഇല്ല മരിക്കുന്നില്ല…
ജീവിക്കുന്നു ഞങ്ങളിലൂടെ … വിലാപയാത്ര കടന്നുപോകുന്ന മുഴുവൻ വഴികളിലും ഇടിമുഴക്കംപോലെ നെഞ്ചുകീറി വിളിക്കുകയാണ്. കണ്ണേ.. കരളേ.. വിഎസ്സേ.. ഒരു നേതാവിന് പിന്നിലല്ല, ഒരു യുഗത്തിന് പിന്നിൽ അണിനിരക്കുകയാണ് ജനം. ഇന്നലെ തിരുവനന്തപുരം ദർബാർഹിളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര വിഎസിൻ്റെ ഗൃഹത്തിലേയ്ക്ക് എത്തുകയാണ്. പുന്നപ്രയിലേയ്ക്ക് എത്തുമ്പോൾ 22 മണിക്കൂർ പിന്നിട്ടു.

