BreakingIndiaOthers

ഇന്ത്യ മുന്നണി നടത്തിയ മാർച്ചിൽ സംഘർഷം

ന്യൂഡൽഹി : ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ ഇന്ത്യ മുന്നണി നടത്തിയ മാർച്ചിൽ സംഘർഷം. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ചും, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലെ വോട്ടർ പട്ടികയിലെ പരിഷ്കരണത്തിൽ പ്രതിഷേധിച്ചുമാണ് മാർച്ച് നടത്തിയത്.

300 ഓളം എംപിമാർ പാർലമെന്റിൽ നിന്ന് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുകയായിരുന്നു. പ്രതിഷേധ മാർച്ചിന് അനുമതി തേടിയിരുന്നില്ലെന്ന് പോലീസ് വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് മാർച്ച് നയിച്ചത്. സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *