വി എം സുധിരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക്….
കുറെ നാളായി രംഗത്ത് വരാത്ത മുൻ കെ പി സി സി പ്രസിഡന്റ് കുടിയായ വി എം. സുധിരൻ വീണ്ടും കോൺഗ്രസ് വേദികളിൽ സജീവമാകുന്നു. കെ സുധാകരൻ പ്രസിഡന്റ് സ്ഥാനത്തു തുടരാൻ വിസമ്മതം അറിയിച്ചുകഴിഞ്ഞു. പാർട്ടിയിലും അങ്ങനെ ഒരഭിപ്രായം പലർക്കും ഉണ്ട്. അങ്ങനെ വന്നാൽ സമുദായ സമവാക്യം സൂക്ഷിക്കാൻ ഈഴവ സമുദായത്തിനായിരിക്കും പ്രസിഡന്റ് സ്ഥാനം എന്നാണ് കരുതപ്പെടുന്നത്. ആ ചാൻസ് മുൻകൂട്ടി കണ്ടാണ് വി. എം. സുധിരൻ ചലിച്ചു തുടങ്ങിയത് എന്നാണ് സൂചന.എന്നാൽ കരുണാകരൻ, ഉമ്മൻ ചാണ്ടി സർക്കാരുകളെ നിരന്തരം കുഴപ്പത്തിൽ ആക്കി സിപിഎം ന് ഭരണത്തിലെത്താൻ എളുപ്പത്തിൽ സാധിച്ചത് വി. എം. സുധിരന്റെ ആദർശം ആയിരുന്നു എന്നത് കോൺഗ്രസ് ഹൈ കമാൻഡ് മറന്നാലും കേരളത്തിലെ സാധാരണ കോൺഗ്രസുകാർ മറക്കാൻ ഇടയില്ല

