BreakingKeralaLOCALPolitics

ബിജെപി ഡിവൈഎസ് പി  ആഫീസ് മാർച്ച് നടത്തി

പൊൻകുന്നം: സമസ്ഥമേഖലകളിലും പരാജയപ്പെട്ട പിണറായി സർക്കാർ കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം കൊടും ക്രിമിനലുകളെ ഏൽപ്പിച്ചിരിക്കുകയാണെന്ന്   ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യാം രാജ് പറഞ്ഞു. കേരളത്തിലെ പോലീസ് മർദ്ദനത്തിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ ഡി വൈ എസ് പി ആഫീസ് മാർച്ചിൻ്റെ ഭാഗമായി ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് നടത്തിയ മാർച്ച്  ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ശ്യാം രാജ്.  കേരളത്തിലെ പോലീസ് ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നത്.പോലീസ് യൂണിഫോമിനുള്ളിൽ  ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകളാണുള്ളതെങ്കിൽ കൈകൾ  കെട്ടി നോക്കി നിൽക്കില്ല. ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമാണ്. ശ്യാം രാജ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് റോയി ചാക്കോ അദ്ധ്യക്ഷത വഹിച്ചു.
മേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ,സംസ്ഥാന സമിതി അംഗം കെ കെ വിപിനചന്ദ്രൻ,ജില്ലാ വൈസ് പ്രസിഡന്റ്‌ വി എൻ മനോജ്‌ തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ്‌മാരായ കെ ആർ സോജി,ജയ ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ ടി ബി ബിനു, ടോമി ഈറ്റതോട്ടത്തിൽ, മണ്ഡലം പ്രസിഡന്റ്‌മാരായ ജോ ജിയോ ജോസഫ്, വിമൽ കുമാർ ടി ഏസ്, അഡ്വ വൈശാഖ് എസ് നായർ, ഗോപകുമാർ സി ജി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *