BreakingKeralaOthers

കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി

എറണാകുളം കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗത്തിൽ തത്വത്തിൽ അനുമതി. എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. 2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി  ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവർക്കൊപ്പം കളമശ്ശേരിയിലെ സ്ഥലം സന്ദർശിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *