BreakingExclusiveHealthIndia

കഫ് സിറപ്പ് 9 കുട്ടികളുടെ ജീവനെടുത്തു.

അവയവങ്ങൾ തകരാറിലാകാനുള്ള കാരണം  പഴകിയ ചുമ സിറപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സംശയം കൂടുതൽ ശക്തമാകുകയാണ്

ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കുടിച്ച് വൃക്ക തകരാറിലായി മരിച്ച കുട്ടികളുടെ  എണ്ണം 9 ആയി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത്രയധികം. കുട്ടികളുടെ മരണം സ്ഥിരീകരിച്ചതോടെ ജനകീയ പ്രതിഷേധങ്ങൾക്ക് കാരണമാ യിട്ടുണ്ട് . തുടക്കത്തിൽ സാധാരണ പനി പോലെ തോന്നിയിരുന്ന പനി ഇപ്പോൾ മരണത്തിലേക്ക് വഴിത്തിരിവായി.

മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലുംസമാനമായ ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ഇപ്പോൾ അവയവങ്ങൾ തകരാറിലാകാനുള്ള കേസുകൾ പഴകിയ ചുമ സിറപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സംശയം കൂടുതൽ ബലപ്പെടുകയാണ്.
ഇന്നലെ രാത്രി വരെ ചിന്ദ്വാരയിൽ ഒമ്പത് കുട്ടികൾ മരിച്ചതായി പരേഷ്യ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശുഭം യാദവ് അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 1 വരെ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരു

Leave a Reply

Your email address will not be published. Required fields are marked *