പി. എം. ശ്രീ :. പ്രക്ഷോഭം തുടരുമെന്ന് അഖിലേന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി.
തിരുവനന്തപുരം, ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സർക്കാർ ഒപ്പ് വെച്ചതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ സ്നേഹികൾ ധാരണപത്രം കത്തിച്ചു. അഖിലേന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോർജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന കമ്മിറ്റി ഒരു പ്രഹസനം മാത്രമാണ്. പി. എം. ശ്രീ പദ്ധതിയുടെ മാത്രമല്ല ജനാധിപത്യ വിരുദ്ധമായ NEP കേരളത്തിൽ ഒളിച്ചു കടത്താനായി സംസ്ഥാന സർക്കാർ നടത്തിയ നീക്കമാണ് ഈ ധാരണപത്രമെന്നും, പൂർണമായും ഈ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുന്നത് വരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം തുടരുമെന്നും ധാരണാ പത്രം കത്തിച്ചു കൊണ്ട് ശ്രീ എം. ഷാജർ ഖാൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇ. എൻ. ശാന്തിരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. എം. പി. മത്തായി, ആർഎംപി നേതാവ് കെ. എസ്. ഹരിഹരൻ, പ്രൊഫ. എം. ജ്യോതിരാജ് (കോളജിയേറ്റ് എഡുക്കേഷൻ മുൻ അഡീഷണൽ ഡയറക്ടർ), പ്രൊഫ. പി. എൻ. തങ്കച്ചൻ, പ്രൊഫ. ഫ്രാൻസിസ് കളത്തിങ്കൽ, ഡോ. വൈ. ജോൺസൺ, എൻ. ടെന്നിസൺ, ജെതിൻ ആർ ( AIDSO സംസ്ഥാന കമ്മിറ്റി അംഗം), സൗഭാഗ്യ കുമാരി ( AIMSS സംസ്ഥാന പ്രസിഡന്റ് ) എം. പ്രദീപൻ, മാനവ് ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.

