BreakingKeralaLOCALPolitics

കുഴൽനാടൻ കോതമംഗലത്ത്. കുന്നപ്പിള്ളി  മൂവാറ്റുപുഴയ്ക്ക്

ഒരു സീറ്റിൽ എങ്കിലും സീറോ മലബാർ സഭയിൽ പെട്ട ഒരാളെ നിർത്തണമെന്നുള്ള സഭയുടെ ആവശ്യം  എങ്ങനെ പരിഹരിക്കുമെന്ന ചിന്തയിലാണ് യുഡിഎഫ്.

എറണാകുളം  : യുഡിഎഫിൽ നിയമസഭാ സീറ്റുകൾ വച്ചുമാറാൻ ഏകദേശ ധാരണയായതായി സൂചന .മാത്യു കുഴൽനാടൻഎം എൽ എ കോതമംഗലത്ത് മത്സരിച്ചേക്കും.ഷിബു തെക്കുംപുറം പെരുമ്പാവൂരിലും  എൽദോസ് കുന്നപ്പിള്ളി എം എൽ എ മൂവാറ്റുപുഴയിലും മത്സരിക്കുമെന്നാണ് സൂചന..യു ഡി എഫിൽ ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ട്
കോതമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് പെരുമ്പാവൂർ സീറ്റ് കേരള കോൺഗ്രസിന് നൽകാനാണ് പ്രാഥമിക ധാരണ. കഴിഞ്ഞതവണ മത്സരിച്ചവർ പരസ്പരം സീറ്റുകൾ മാറി മത്സരിക്കാനും നിലവിൽ ധാരണയായിട്ടുണ്ട്. ഇത് പ്രകാരം മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ കോതമംഗലത്തും കഴിഞ്ഞതവണ കോതമംഗലത്ത് മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ഷിബു തെക്കുംപുറം പെരുമ്പാവൂരും പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മൂവാറ്റുപുഴയിലും മത്സരിക്കും. മൂന്നുപേർക്കും കഴിഞ്ഞതവണ മത്സരിച്ച  മണ്ഡലത്തിലുള്ള നെഗറ്റീവ് വോട്ടുകൾ ഇതുവഴി മറികടക്കാൻ ആകും എന്നാണ് യുഡിഎഫ് കണക്കൂട്ടുന്നത്. എന്നാൽ ഈ മൂന്നിൽ ഒരു സീറ്റിൽ എങ്കിലും സീറോ മലബാർ സഭയിൽ പെട്ട ഒരാളെ നിർത്തണമെന്നുള്ള സഭയുടെ ആവശ്യം  എങ്ങനെ പരിഹരിക്കുമെന്ന ചിന്തയിലാണ് യുഡിഎഫ്. യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോണിനെ കോതമംഗലത്ത് മത്സിപ്പിക്കാൻ എടുത്ത തീരുമാനത്തിൽ നിന്ന്  കോൺഗ്രസ് പിന്നോക്കം പോയി. മൂവാറ്റുപുഴ മണ്ഡലത്തിൽ ചില പ്രാദേശിക കൊണ്ഗ്രെസ്സ് നേതാക്കൾക്ക് കുഴൽനാടൻ എംഎൽഎ യോട് ഉള്ള എതിർപ്പും എൽദോസ് കുന്നപ്പള്ളി എംഎൽഎയോട് മണ്ഡത്തിൽ ആകമാനമുള്ള വിരുദ്ധ വികാരവും കോതമംഗലം മണ്ഡലം ഏറ്റെടുക്കണം എന്നുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ആവശ്യവും കഴിഞ്ഞതവണത്തെ കോതമംഗലത്തെ തോൽവിയും  ആണ് യുഡിഎഫിനെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. മണ്ഡലം മാറി മത്സരിക്കുന്നതിലൂടെ  ഇതിനെ മറികടക്കാൻ സാധിക്കും എന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *