ആക്ഷന്‍ ഹീറോ ബിജു 2. നിവിന്‍ പോളി പണം തട്ടിയെന്ന പരാതി തള്ളി കോടതി.
എറണാകുളം : സിനിമാ നിര്‍മാണത്തിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയില്‍ വഞ്ചനാകുറ്റത്തിന് നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ ഏബ്രിഡ് ഷൈനുമതിരെ കേസെടുക്കാന്‍ നിര്‍മാണ പങ്കാളി സമര്‍പ്പിച്ചത് തെറ്റായ രേഖകളാണ് കോടതി. പണമിടപാട് തര്‍ക്കത്തില്‍ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ തലയോലപ്പറമ്പ് സ്വദേശി പി എസ്. ഷംനാസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആക്ഷന്‍ ഹീറോ ബിജു 2വിന്റെ പേരില്‍ ഉയര്‍ന്ന തര്‍ക്കത്തിലാണ് പി.എസ്. ഷംനാസിനെതിരെ വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് നിവിന്‍ പോളിക്കും ഏബ്രിഡ് ഷൈനുമതിരെ മജിസ്‌ട്രേറ്റ് കോടതി നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ ഷംനാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ള തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. നിവിന്‍ പോളിയും താനുമായി മറ്റൊരു കോടതിയിലും നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും ഷംനാസ് പറഞ്ഞത് തെറ്റാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
ഇതേവിഷയത്തില്‍ എറണാകുളത്തെ കൊമേഴ്‌സ്യല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്, മാത്രമല്ല, ഷംനാസിനെതിരെ ഇന്‍ജക്ഷന്‍ ഉത്തരവും നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

