ഗോവധ നിരോധനം പിൻവലിക്കാനൊരുങ്ങി കർണാടക
… ബാംഗ്ലൂർ:കർണ്ണാടക യിൽ ഇപ്പോൾ കർശനമായി നടപ്പിലാക്കി വരുന്ന ഗോവധ നിരോധനം നീക്കി കർഷകരെ രക്ഷിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രായമായ കന്നുകാലികൾ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യത തന്നെയാണ്. പ്രായമായ കന്നുകാലികളെ കൊല്ലാനാവില്ല എന്നത് കർഷകർക്ക് വലിയൊരു വെല്ലുവിളി തന്നെ ആയിരുന്നു കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയതോടെ ഗോവധ നിരോധന നിയമം നീങ്ങും എന്ന സൂചനകൾ പുറത്തുവന്നിരുന്നു.

