ഭക്ഷണബില്ലിനൊപ്പം ‘എൽപിജി ചാർജ്’, ‘ഇന്ധന ചെലവ് റിക്കവറി’ തുടങ്ങിയ അധിക നിരക്കുകൾ ഈടാക്കരുത്.
ന്യൂഡൽഹി: ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷണബില്ലിനൊപ്പം ‘എൽപിജി ചാർജ്’, ‘ഇന്ധന ചെലവ് റിക്കവറി’ തുടങ്ങിയ അധിക നിരക്കുകൾ ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ അന്യായമായ വ്യാപാര രീതിയാണെന്നും ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും അതോറിറ്റി അറിയിച്ചു.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ അതോറിറ്റി, മെനുവിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയ്‌ക്കൊപ്പം ബാധകമായ നികുതികൾ മാത്രമേ ഈടാക്കാവൂ എന്ന് വ്യക്തമാക്കി.

