BreakingOthersPolitics

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും


തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. ചെന്നൈ കേന്ദ്രീകരിച്ചാണ് നേതാക്കളുടെ പ്രചാരണം. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചെന്നൈയില്‍ റോഡ് ഷോ നടത്തി.  പൊന്നേരിയിലെ റാലിയ്ക്ക് ശേഷം, മൂന്ന് മണിയ്ക്ക് തീരുമാനിച്ച വില്ലിവാക്കത്തെ പര്യടനത്തിന് വിജയ് എത്തിയത് നാല് മണിയ്ക്ക് ശേഷമാണ്. കന്യാകുമാരി കൊളച്ചലിലെ വേദിയില്‍ കോണ്‍ഗ്രസ് – ഡിഎംകെ തര്‍ക്കം മറനീക്കി പുറത്തു വന്നു. ഡിഎംകെ മന്ത്രി മനോ തങ്കരാജ് ഷാള്‍ അണിയിക്കാന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നിരസിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി രാഹുല്‍ ഗാന്ധി വേദി പങ്കിടാത്തത് നേരത്തെ ചര്‍ച്ചയായിരുന്നു. ടിവികെയുമായി മുന്നണി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നു.

ആറരയോടെയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംയുക്തമായി ചെന്നൈയില്‍ റോഡ് ഷോ നടത്തിയത്. എഗ്മോറില്‍ നിന്നാരംഭിച്ച കൊളത്തൂരില്‍ സമാപിച്ചു. രാവിലെ ഒന്‍പതരയ്ക്ക് ഷോളിങ്കനല്ലൂരില്‍ നിന്നാണ് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പര്യടനം തുടങ്ങിയത്. വൈകിട്ട് ചെപ്പോക്കിലും അമ്പത്തൂരിലും ഉദയനിധി പ്രചാരണം നടത്തി.

അതേസമയം, വിജയ്‌യുടെ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചതില്‍ പൊരുത്തക്കേടെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. 100 കോടി രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍, ആദായനികുതി വകുപ്പ് എന്നിവരോട് ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *