BreakingKeralaLOCAL

ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ.ഇ.സി.ലിസ്റ്റിൽ ഉൾപ്പെടുത്തും -മന്ത്രി റോജി എം ജോൺ


അങ്കമാലി: ചവളക്കാരൻ സമുദായത്തെ പൂർണണ ഒ.ഇ.സി ലിസ്റ്റിൽ ഉൾപ്പെടുത്തും. ചവളക്കാരൻ സമുദായം അടക്കം ഉള്ള മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റി ഫെഡറേഷൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിക്ക് പിന്തുണ നൽകിയവരാണ്. യു.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങൾ കേവലം രേഖകൾ അല്ലഅവ നടപ്പാക്കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾനടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജിഎം ജോൺ പറഞ്ഞു. ചവളർ സൊസൈറ്റിയുടെ 78മത് സംസ്ഥാന സമ്മേളനം അങ്കമാലി വ്യാപാരഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോസ്റ്റ് ബാക്ക്വേർഡ് കമ്മ്യൂണിറ്റി ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ രൂപീകരിക്കുന്ന കാര്യം പരിശോധിച്ച് നടപ്പാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ 9 .30ന് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ കെ അശോകൻ പതാക ഉയർത്തിയതോടു കൂടി സമ്മേളനത്തിന് തുടക്കമായി.  സംസ്ഥാന പ്രസിഡണ്ട് പി കെ അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിനീഷ് സുകുമാരൻ ആമുഖപ്രഭാഷണം നടത്തി. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, പി കെ കൃഷ്ണൻ – കല്യാണി കൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെൻറ് എസ്.എസ് എൽ സി. പ്ലസ് ടു അവാർഡ് അതുല്യ രാജേഷ്, ആര്യ പ്രവീൺ എന്നിവർക്ക് വിതരണം ചെയ്തു. മുഖ്യ പ്രഭാഷണം മോസ്റ്റ് ബാക്ക് വേർഡ്കമ്മ്യൂണിറ്റി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി നിശികാന്ത് നിർവഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി ബൈജു കെ മാധവൻ റിപ്പോർട്ടും. സംസ്ഥാന ട്രഷറർ എം വി.ഗോപി കണക്കും അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ വി ജയരാജ്, സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഭാകരൻ മാച്ചാമ്പിള്ളി, സെക്രട്ടറിമാരായ എൻ വി ജയൻ, കെ എ ശൈലജൻ, ഓഡിറ്റർ പ്രജീഷ സിബി ,വനിതാ പ്രസിഡണ്ട് സരള സുരേഷ്, യൂത്ത് വിങ് പ്രസിഡൻറ് സനൂപ് രാഘവൻ, മൈക്രോ സംസ്ഥാന കൺവീനർ അമ്പിളി സജീവ്, സംസ്ഥാന സമിതി അംഗങ്ങളായ കെഎൻ ബോസ്, കെ കെ ഷാജു , ബാബു കോട്ടമറ്റം, കെ പി സുഭാഷ്, പി ആർ സുരേന്ദ്രൻ,  സരസ്വതി പ്രഭാകരൻ,  പി കെ അനിൽ ,  പി വി അഭിലാഷ്, ശ്രീദേവി സന്തോഷ്, സ്വാഗത സംഘം ചെയർമാൻ റ്റി.വി.മോഹനൻ എന്നിവർ  പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *