കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം വിലക്കി…
ന്യൂ ഡൽഹി… കേരളത്തിൽ ഉള്ള മുന്ന് മെഡിക്കൽ കോളേജുകളിൽ ഈ വർഷം എം ബി ബി എസ് കോഴ്സ് അഡ്മിഷൻ തുടങ്ങാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മീഷൻ തടഞ്ഞു. ജൂബിലി മെഡിക്കൽ കോളേജ്, കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവയാണ്. ഈ കോളേജുകൾ നാഷണൽ കമ്മീഷൻ നൽകിയ മാനദണ്ഡം പാലിച്ചില്ല എന്നതാണ് കാരണം. ഇതോടെ കേരളത്തിൽ എം ബി ബി എസ് സീറ്റുകളിൽ 450 എണ്ണം കുറയും.

