ധനരാജ് വധക്കേസില്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ കുറ്റക്കാർ.
കണ്ണൂര്‍: പയ്യന്നൂര്‍ സി വി ധനരാജ് വധക്കേസില്‍ കൊലപാതകക്കുറ്റം തെളിഞ്ഞുവെന്ന് കോടതി. കേസില്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 4 മുതല്‍ 20 വരെയുള്ള പ്രതികള്‍ക്ക് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി. 16 പ്രതികളെ വെറുതെ വിട്ടിരിക്കുകയാണ് കോടതി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 16 പ്രതികളെ വെറുതെ വിട്ടത് സിപിഐഎമ്മിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. ഒന്നാം സാക്ഷിയുടെ മൊഴി പോലും വിശ്വാസയോഗ്യമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊലപാതകത്തിന്റെ പ്രേരണ ഉള്‍പ്പെടെ തെളിയിക്കാനായില്ല. കൊലപാതകത്തിന്റെ ഗൂഢാലോചനയോ രാഷ്ട്രീയ കൊലപാതകമാണെന്നതോ തെളിയിക്കാനായില്ല. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസ യോഗ്യമല്ലാത്തത് കൊണ്ടാണ് നാലു അഞ്ചു ആറ് പ്രതികളെ വെറുതെ വിടുന്നത്. 447, 341, 123,326,160, 302 വകുപ്പുകളാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമാകും കേസില്‍ ശിക്ഷ വിധിക്കുക

