മെയ് 4 ന് സർക്കാർ രൂപീകരിക്കുമെന്ന് ടിവികെ
ചെന്നൈ : തമിഴ്നാട് രാഷ്ട്രീയം വീണ്ടും വീണ്ടും സജീവ ചർച്ചകളിലേക്ക്.നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു. ചെന്നൈയിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന യോഗം, വോട്ടെടുപ്പിന് ശേഷമുള്ള അവലോകനത്തിലും വോട്ടെണ്ണൽ ദിവസത്തിനായുള്ള ഒരുക്കങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു.
വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം. വോട്ടെണ്ണലിൽ നല്ല ശ്രദ്ധവേണമെന്നും വിജയ് സ്ഥാനാർഥികളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ വിജയ് നിർദേശം നൽകിയത്.
അതേസമയം എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പാർട്ടി ഒരു പ്രാധാന്യവും നൽകുന്നില്ലെന്നും വിജയ് 150 ലധികം സീറ്റുകളോടെ മെയ് 4 ന് സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് വിജയ്..
വിവിധ എക്സിറ്റ് പോളുകൾ പുറത്തുവന്നിട്ടും ഞങ്ങൾ അവയെ കാര്യമാക്കുന്നില്ല. മെയ് 4 ന് 150 ൽ അധികം സീറ്റുകൾ നേടി വിജയ് ഒറ്റ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു വിഭാഗം വോട്ടർമാർ പാർട്ടിയെ പിന്തുണച്ചിട്ടുണ്ടെന്നും “പത്തിൽ ഏഴ് പേർ” ടിവികെയുടെ വിസിൽ ചിഹ്നത്തിന് വോട്ട് ചെയ്തതായും വിജയ്യുടെ നേതൃത്വത്തിന് അനുകൂലമായി വോട്ടുകൾ രേഖപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം 234 അംഗ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ശക്തമായ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ പ്രവചിച്ചതിനെത്തുടർന്ന് എഐഎഡിഎംകെ വിജയ്യുടെ തമിഴക വെട്രി കഴകവുമായി ചർച്ച നടത്താനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്ന് ടിവികെ നേടിയ സീറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കും വിജയ്യുടെ പങ്ക് നിർണ്ണയിക്കുക.

