BreakingHealthKeralaOthers

സഹനത്തിന്റെ വെളുത്ത വസ്ത്രം



അശ്വതി

ന്യൂഡൽഹി : നഴ്സിംഗ് ഒരു തൊഴിൽ മാത്രമല്ല; അത് മനുഷ്യജീവനെ ചേർത്തുപിടിക്കുന്ന സേവനമാണ്. “Sharing and Caring” എന്ന വാക്കുകൾക്ക് ഏറ്റവും വലിയ അർത്ഥം നൽകുന്നത് നഴ്സുമാരുടെ ജീവിതമാണ്. ലോകത്തിന്റെ ഏതു കോണിലും, ആശുപത്രികളിലും, ICUകളിലും, യുദ്ധസമാനമായ ആരോഗ്യ പ്രതിസന്ധികളിലും, നഴ്സുമാർ മനുഷ്യന്റെ പ്രതീക്ഷയായി നിലകൊള്ളുന്നു.

മഹാമാരികളിൽ മുന്നേറ്റം

പ്ലേഗ് വന്നപ്പോൾ…
വസൂരി പടർന്നപ്പോൾ…
കോളറ മരണവീഥികൾ സൃഷ്ടിച്ചപ്പോൾ…
HIV/AIDS സമൂഹം ഭയത്തോടെ അകറ്റിനിർത്തിയ രോഗമായി മാറിയപ്പോൾ…
COVID-19 ലോകം അടച്ചുപൂട്ടിയപ്പോൾ…
ഇപ്പോൾ ഹാന്റ വൈറസ് പോലുള്ള പുതിയ രോഗഭീതികൾ ഉയരുമ്പോഴും…
മരുന്നുകൾ മാത്രം മനുഷ്യരാശിയെ രക്ഷിച്ചില്ല; നഴ്സുമാരുടെ കരുതലും ധൈര്യവും അതിജീവനത്തിന് നിർണായകമായി.

വിയറ്റ്നാം യുദ്ധത്തിനു ശേഷമുള്ള കുടിയേറ്റം

വിയറ്റ്നാം യുദ്ധത്തിൽ സേവനമനുഷ്ഠിച്ച ആയിരക്കണക്കിന് അമേരിക്കൻ നഴ്സുമാർക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. യുദ്ധത്തിനു ശേഷം അമേരിക്കയിൽ വലിയ നഴ്സുമാരുടെ ക്ഷാമം രൂപപ്പെട്ടു. അതോടെ ഇന്ത്യയിൽ നിന്നുള്ള, പ്രത്യേകിച്ച് കേരളത്തിലെ നഴ്സുമാർ, അമേരിക്കയിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറി. ഈ കുടിയേറ്റം ലോകാരോഗ്യരംഗത്ത് Indian nurses migration എന്ന പുതിയ അധ്യായം തുറന്നു.

1960-കളിൽ സൗദിയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പോയ ആദ്യ ബാച്ചുകൾ, ഭാഷ അറിയാതെ, സൗകര്യങ്ങളില്ലാതെ, ഒറ്റപ്പെടലും സാമൂഹിക അവഗണനയും നേരിട്ടു. അവരുടെ വിയർപ്പിന്റെയും കണ്ണീരിന്റെയും മേൽ പണിതതാണ് അനേകം മലയാളി കുടുംബങ്ങളുടെ ഉയർച്ച.

നിശ്ശബ്ദ വേദനകളും മുറിവുകളും

വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാരുടെ ജീവിതം വിജയകഥകൾ മാത്രം അല്ല; അതിൽ നിയമപ്രശ്നങ്ങൾ, സുരക്ഷാ ഭീഷണികൾ, ഒറ്റപ്പെടൽ, മാനസിക സമ്മർദ്ദം എന്നിവയും ഉണ്ട്. Nimishapriya case വധശിക്ഷാ ഭീഷണി നേരിടുന്ന മലയാളി നഴ്സിന്റെ സംഭവം മലയാളി സമൂഹത്തിന്റെ ഹൃദയത്തിൽ വലിയ മുറിവായി തുടരുന്നു.
അങ്ങനെ മെയോ ആശുപത്രി, നാഗ്പൂരിൽ നിന്ന് പഠിച്ച് 60കളിൽ സൗദിയിലേക്ക് പോയി എന്നന്നേക്കുമായി നഷ്ടപ്പെട്ട ഒരു നഴ്സ് എന്റെ വീട്ടിലും ഉണ്ടായിരുന്നു. അവരുടെ ജീവിതം ഇന്ന് ഒരു കുടുംബത്തിന്റെ ഓർമ്മ മാത്രം.

കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ നിശ്ശബ്ദ നായികമാർ

ഒരു കാലത്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തിയ പ്രധാന ശക്തികളിൽ ഒന്നായിരുന്നു വിദേശ മലയാളി നഴ്സുമാരുടെ വരുമാനം.

അവരുടെ ശമ്പളത്തിലാണ് വീടുകൾ പണിതത്.വിവാഹങ്ങൾ നടന്നത്.
കുട്ടികൾ പഠിച്ചത്.
കടങ്ങൾ തീർന്നത്.
കുടുംബങ്ങൾ ഉയർന്നത്.
ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും നഴ്സിംഗ് മേഖലയിലേക്ക് കടന്നുവരുമ്പോൾ, അതിന് വഴികാട്ടിയായത് കേരളത്തിന്റെ അനുഭവമാണ്.

പുരുഷ നഴ്സുമാരുടെ ശക്തമായ സാന്നിധ്യം

ഇന്ന് പുരുഷ നഴ്സുമാരും ശക്തമായ സാന്നിധ്യമായി മാറി, “മനുഷ്യസേവനത്തിന് ലിംഗഭേദമില്ല” എന്ന സന്ദേശം ലോകത്തോട് പങ്കുവെച്ചു.

സഹനത്തിന്റെ മൂർത്തീഭാവം

രോഗിയുടെ മുന്നിൽ തളരാതെ, സ്വന്തം വേദന മറച്ച്, കരുതലോടെ സേവനം ചെയ്യുന്ന അവരുടെ ജീവിതം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരുത്താണ്. അതുകൊണ്ടാണ് നഴ്സുമാരെ “സഹനത്തിന്റെ മൂർത്തീഭാവം” എന്ന് വിശേഷിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *