‘വീട്ടിൽ ഒരു മരം’ പദ്ധതി തുടക്കമായി
കൊച്ചി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേരള യൂത്ത് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ” വീട്ടിൽ ഒരു മരം” പദ്ധതി ജില്ലയിൽ വ്യാപകമായി നടപ്പിലാക്കി. പ്ലാവ്,മാവ്,പേര, സപ്പോട്ട, നെല്ലിച്ചെടി ഉൾപ്പെടെ 14,000 ത്തോളം വിവിധതരം വൃക്ഷതൈകൾ ആണ് ജില്ലയിൽ നൽകിയത്.എന്നും നനയ്ക്കുവാനും, സംരക്ഷിക്കാനും കഴിയുമെന്നുള്ളത് കൊണ്ടും, വളർന്നുവരുന്ന കോൺക്രീറ്റ് നഗരത്തിൽ അല്പമെങ്കിലും ഒരു പച്ചപ്പ് അടുത്ത തലമുറയ്ക്കും ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് യൂത്ത് ഫ്രണ്ട് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് ഇതിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീ. ഷിബു തെക്കുംപുറം പ്രശസ്ത സിനിമാതാരം ടിനിടോമിന് ആദ്യ വൃക്ഷത്തൈ നൽകിക്കൊണ്ട് അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സേവി കുരിശു വീട്ടിൽ, ജിസൺ ജോർജ്, ജോമോൻ കുന്നുംപുറം, അജേഷ് രാജൻ, മാത്യു പുല്ലാട്ടേൽ, ആന്റണി മാഞ്ഞുരാൻ, സന്തോഷ് വർഗീസ്, ബിജോയ് കല്ലൂർക്കാട് എന്നിവർ പ്രസംഗിച്ചു.

