BreakingBusinessKerala

പൊതുവിപണിയിൽനിന്ന് 1800 കോടി കൂടി കടമെടുത്തു കേരളം

തിരുവനന്തപുരം: കേരളം പൊതുവിപണിയിൽനിന്ന് 1800 കോടി രൂപകൂടി കടമെടുക്കുന്നു. ഡിസംബർവരെ 23,000 കോടി കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നശേഷമുള്ള ആദ്യ കടമെടുക്കലാണിത്. ഈ മാസം 12-ന് 2800 കോടി എടുത്തിരുന്നു.
ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുംപുറമേ, ഈ മാസം ക്ഷേമപെൻഷനും സർക്കാർ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കടമെടുക്കുന്നത്. റിസർവ് ബാങ്കുവഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം 26-ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *