IndiaOthersPolitics

കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങല

ബെംഗളൂരു: കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം. പിന്നാലെ മുന്നറിയിപ്പുമായി കർണാടക പൊലീസ് രംഗത്തെത്തി. മറ്റന്നാൾ ബെംഗളൂരു ടൗൺഹാൾ പരിസരത്താണ് മനുഷ്യച്ചങ്ങല. കോക്ക്റോച്ച് ജനതാ പാർട്ടി കർണാടക എന്ന സാമൂഹിക മാധ്യമ പേജിലാണ് ആഹ്വാനം. നിയമവരുദ്ധ കൂട്ടായ്മയിൽ പങ്കെടുക്കരുതെന്ന് കർണാടക പൊലീസ് അറിയിച്ചു. പങ്കെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സിജെപി കർണാടക പേജ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നും നിർദേശം നൽകി. ഹൈക്കോടതി നി‍ർദേശമുള്ളതിനാൽ ഫ്രീഡം പാർക്കിൽ മാത്രമേ പ്രതിഷേധം അനുവദിക്കാനാവൂ എന്നും പൊലീസ്.
കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് വധ ഭീഷണി. നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങള്‍ ദീപ്കേ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്നാണ് ഭീഷണി. ദീപ്കേയുടെ രക്ഷിതാക്കൾ ആശങ്ക അറിയിച്ച് രംഗത്തെത്തി. കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. അരാജകത്വം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാനാവില്ലെന്ന് ബിജെപി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *