BreakingKeralaPolitics

പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി

കണ്ണൂർ : സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന്  പറഞ്ഞു.സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്ന് വിനോദിനി പറയുന്നു. കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും വിനോദിനി ഒരു മാസികയ്ക്ക്അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറയുന്നു.
കോടിയേരി ബാലകൃഷ്ണന്റെ മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. ഉദ്ദേശിക്കുന്ന തരത്തില്‍ നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് വിനോദിനി പറയുന്നു. ‘നീ ഓക്കേയാണോ, ഞങ്ങളൊക്കെയൊപ്പമുണ്ട്’ എന്ന് പോലും ആരും പറഞ്ഞിട്ടില്ലെന്ന് വിനോദിനി അഭിമുഖത്തില്‍ പറയുന്നു. പിണറായി വിജയന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുയും തിരിച്ചുവിളിക്കുകയും ചെയ്യും. താന്‍ പറയുന്നത് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നേതാവിനെക്കുറിച്ചാണെന്നും വിനോദിനി വ്യക്തമാക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനം എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടായിരുന്നു വിനോദിനി ബാലകൃഷ്ണന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *