ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം നടന്നു
കോഴിക്കോട്: കേരള സർക്കാർ നടപ്പിലാക്കിയ ലഹരി വിരുദ്ധ ദൗത്യമായ *ഓപ്പറേഷൻ തൂഫാന്* പിന്തുണയർപ്പിച്ചു കൊണ്ട് MLOA സംസ്ഥാന വ്യാപകമായി നടത്താൻ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ആഭ്യന്തര വകുപ്പ് മന്ത്രി ബഹു: രമേശ് ചെന്നിത്തല അവർകൾ നിർവഹിച്ചു.
കൊയിലാണ്ടി MLA അഡ്വ: പ്രവീൺ കുമാർ, ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറും, വടക്കൻ മേഖലാ ഐ.ജിയുമായ പുട്ട വിമലാദിത്യ ഐപിഎസ്, വടകര റൂറൽ എസ്.പി മെറിൻ ജോസഫ് ഐപിഎസ്, MLOA സംസ്ഥാന പ്രസിഡന്റ് പി.കെ രജീഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രതാപ് വാസു.സി, സംസ്ഥാന ട്രഷറർ ഷിറാസ് സലിം, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി പുഴക്കൂൽ, സംസ്ഥാന സെക്രട്ടറിമാരായ ഷൈജു ആന്റണി, സൈനുൽ ആബിദീൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉമേഷ് കുമാർ, രാജേഷ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

