പാലാ നഗരസഭയിൽ സമവായ ചർച്ചകൾ വിഫലം
കോട്ടയം: പാലാ നഗരസഭയിൽ സമവായ ചർച്ചകൾക്ക് വഴങ്ങാതെ കോൺഗ്രസ് കൗൺസിലർമാർ. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ചു മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപറമ്പിൽ പ്രതികരിച്ചു. കൗൺസിലർമാർ പറഞ്ഞ ആവശ്യം അംഗീകരിച്ചാൽ മാത്രമേ സഹകരിച്ചു പോകു എന്നാണ് നിലപാട്. നേതാക്കൾ നടത്തിയ ചർച്ചയിൽ ചെയര്പേഴ്സനിൽ വിശ്വാസം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. ആർക്കും അടിമപ്പെട്ട് മുന്നോട്ട് പോകാൻ കോൺഗ്രസിന് കഴിയില്ലെന്നും കോൺഗ്രസ് കൗൺസിലർമാർ ഒറ്റകെട്ടാണെന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു.

