വീണ ടി ഇ.ഡിയ്ക്ക് മുന്നില്‍.
എറണാകുളം : സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഇ.ഡിയ്ക്ക് മുന്നില്‍. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരായി. ഭര്‍ത്താവും എംഎല്‍എയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ ഡി ഓഫീസില്‍ എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് എത്തിയില്ല. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ വിവരങ്ങളും, റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 2016 മുതല്‍ 2020, 21 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തി ആയിരം രൂപ വീണയക്കും കമ്പനിയക്കുമായി കരിമണല്‍ കമ്പനിയില്‍ നിന്ന് ഐടി സേവനങ്ങള്‍ക്ക് എന്നപേരില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, എക്‌സാലോജിക് കമ്പനി കരിമണല്‍ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തല്‍.
സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവര്‍ ഇന്നലെ ഹാജരായിരുന്നു. ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെയും കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഭാര്യയെയും മകനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സിഎംആര്‍എല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ശരന്‍ എസ് കര്‍ത്ത. സിഎംആര്‍എല്‍, എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജയ് എസ് കര്‍ത്ത.


