BreakingKeralaPolitics

കേരളത്തിന്റെ  അംബാസഡർമാരായി എല്ലാ എംപിമാരും  പ്രവർത്തിക്കണം. മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ഡൽഹിയിൽ കേരളത്തിന്റെ യഥാർഥ അംബാസഡർമാരായി എല്ലാ എംപിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യാൻ വിളിച്ച എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ എംപിമാരുടെ ഔദ്യോഗിക യോഗം വിളിച്ചത്. പാർലമെന്റ് സമ്മേളനത്തിനു മുൻപ് സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയ്യാറാക്കി എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. പാർലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിന്റെ പൊതുവായ താൽപര്യങ്ങൾ കൂടി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എംപിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.

What you should read next
തുടരുമോ ഇടതു സർക്കാരിന്റെ അഭിമാനപദ്ധതി ?; ഗുരുതരമായ സുരക്ഷാ ആശങ്ക, മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
Latest News
തുടരുമോ ഇടതു സർക്കാരിന്റെ അഭിമാനപദ്ധതി ?; ഗുരുതരമായ സുരക്ഷാ ആശങ്ക, മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്‌നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം. നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഓളം ഏവിയേഷൻ പ്രോജക്ടുകൾ ഗവൺമെന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അതിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതാ നിർമാണത്തിനായി സംസ്ഥാന സർക്കാർ 5,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ പോർട്ട് കണക്ടിവിറ്റിക്കായി ഔട്ടർ റിങ് റോഡിനായി മാത്രം 3,000 കോടിയിലധികം രൂപ സംസ്ഥാനം നൽകേണ്ടി വരും. കേന്ദ്രത്തിലേക്ക് തിരിച്ചുപോയ ഈ പണം കൂടി കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ അവർ തത്വത്തിൽ അത് അംഗീകരിച്ചിട്ടുണ്ടെന്നും അതിനെ പ്രായോഗിക തലത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിമാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ആശയവിനിമയം  മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കേരളത്തിന്റെ വിഷയങ്ങൾ എംപിമാരെ ബോധ്യപ്പെടുത്തുന്നതിനു ഡൽഹിയിൽ കുറച്ചുകൂടി ഫലപ്രദമായ സംവിധാനം വേണമെന്നതുമാണ് യോഗത്തിൽ ഉയർന്ന പ്രധാന നിർദേശങ്ങളിലൊന്ന്.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, സണ്ണി ജോസഫ്, എൻ.ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, എം.ലിജു, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ഒ.ജെ. ജനീഷ്, റോജി എം.ജോൺ, കെ.എം. ഷാജി, വി.ഇ. അബ്ദുൽ ഗഫൂർ, സി.പി. ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, എംപിമാരായ കെ.സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, എംപിമാരായ അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, വി.കെ. ശ്രീകണ്ഠൻ, കെ.രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, പി.പി.സുനീർ, വി.ശിവദാസൻ, പി.വി. അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ, സി.സദാനന്ദൻ, പി.സന്തോഷ് കുമാർ, എ.എ. റഹീം, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *