BreakingKeralaOthers

വീണ്ടും നിയമന വിവാദം

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരില്‍ വീണ്ടും നിയമന വിവാദം. ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത് എസ്എഫ്‌ഐ നേതാവിനെ എന്നാണ് പരാതി. എസ് എസ് കെ ഡയറക്ടറായി ഡോക്ടര്‍ കെ മോഹന്‍ കുമാറിനെ നിയമിച്ചതിലും അതൃപ്തിയുണ്ട്. മുസ്ലിം ലീഗ് നിര്‍ദ്ദേശിച്ച രണ്ടുപേരുകള്‍ മറികടന്നാണ് ഇടതുപക്ഷ പശ്ചാത്തലമുള്ള മോഹന്‍കുമാറിന്റെ നിയമനമെന്നാണ് ആരോപണം.ഒന്നരമാസക്കാലം എസ് എസ് കെ ഡയറക്ടര്‍ സ്ഥാനമൊഴിച്ചിട്ട ശേഷമാണ് സര്‍ക്കാര്‍ പദവിയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയത്. നിയമിച്ചത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഉന്നത പദവിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ കെ മോഹന്‍ കുമാറിനെ. സ്‌കോള്‍ കേരള വൈസ് ചെയര്‍മാനും ഹയര്‍സെക്കന്‍ഡറി വിഭാഗം ജോയിന്‍ സെക്രട്ടറിയുമായിരുന്നു മോഹന്‍കുമാര്‍ . 2018 ല്‍ കോളേജ് പ്രിന്‍സിപ്പലായി വിരമിച്ച ശേഷം യുഡിഎഫ് സര്‍ക്കാര്‍ പുനര്‍ നിയമനത്തിന് പരിഗണിക്കുകയായിരുന്നു. ലീഗ് അധ്യാപക സംഘടനകള്‍ നിര്‍ദ്ദേശിച്ച രണ്ടുപേരുകളും പരിഗണിച്ചില്ല. ശമ്പള സ്‌കെയില്‍ നിശ്ചയിച്ചതിലും പരാതികള്‍ ഉണ്ട്. വിഷയത്തില്‍ ലീഗ് കോണ്‍ഗ്രസ് അധ്യാപക സംഘടനകളില്‍ അതൃപ്തി രൂക്ഷമാണ്. അതേസമയം ഹൈക്കോടതി ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലും ഭിന്നാഭിപ്രായമുണ്ട്. തിരുവനന്തപുരം ലോ കോളേജില്‍ 2015 19 കാലഘട്ടത്തില്‍ എസ്എഫ്‌ഐ നേതാവായിരുന്ന അഡ്വക്കേറ്റ് ജിയോണ ജോര്‍ജിനെ നിയമിച്ചതില്‍ ആണ് വിവാദം. ആ കാലഘട്ടത്തില്‍ കെഎസ്യു യൂണിറ്റ് ഭാരവാഹികളായിരുന്ന ഭൂരിഭാഗം പേരും ലിസ്റ്റില്‍ ഇല്ല. നിയമനം പുനര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോ കോളേജില്‍ യൂണിറ്റ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ലോ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന അബിന്‍ വര്‍ക്കി എം എല്‍ എ അടക്കം പരാതിക്കാരില്‍ ഉള്‍പ്പെടുന്നു എന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *