BreakingKeralaOthersPolitics

മുഖ്യമന്ത്രി വി ഡി സതീശനെ പരോക്ഷമായി വിമർശിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ.

എറണാകുളം : കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനെ പരോക്ഷമായി വിമർശിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ. വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ ആണല്ലോയെന്നും വിമർശനം. അക്കാദമിക, രാഷ്ട്രീയ രംഗങ്ങൾ മുതൽ മനുഷ്യവിനിമയത്തിന്റെ സകലയിടത്തും പെരുച്ചാഴികളെ കാണാൻ കഴിയും. അവർ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങൾ സമർത്ഥമായി ഉപയോഗിച്ച് മാനിപ്പുലേറ്റഡ് വിഗ്രഹവൽക്കരണത്തിലൂടെ അനുദിനം മുന്നേറുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ‌ ജിന്റോ ജോൺ. രാജാവിനേക്കാൾ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി പറ്റുന്നതിനായി വാഴ്ത്തുകൾ പാടിക്കൊണ്ടേയിരിക്കും. രാജാക്കന്മാർ മാറി വന്നാലും രാജാധികാര രീതികൾ തുടർച്ചയാണ്. അധികാരമൊഴിയുമ്പോൾ മാത്രം തിരിച്ചറിവിന്റെ കണ്ണാടി നോക്കുന്നവരുടെ എണ്ണം കൂടുന്ന കാലത്ത് സത്യം പറയാൻ കുട്ടികൾ വേണം. ചോദ്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കണം. ചോദിക്കാൻ കുട്ടികളും ഉണ്ടാകുമെന്ന് ജിന്റോ ജോൺ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *