BreakingKeralaLOCALOthers

ലഹരിക്കെതിരെ നശാ മുക്ത് ഭാരത്  അഭിയാൻ പ്രസംഗ മത്സരം.

കാക്കനാട് : വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ കേന്ദ്ര സർക്കാരിൻ്റെ നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിൻ്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാ തല പ്രസംഗം മത്സരം നടത്തുന്നു.
എറണാകുളം ജില്ലയിലെ 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
3 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗങ്ങളുടെ വീഡിയോ തയ്യാറാക്കി 9037430694 എന്ന  വാട്ട്സാപ് നമ്പറിലോ
dsjoekm@gmail.com എന്ന ഇ.മെയിൽ വിലാസത്തിലോ 2026 ഓഗസ്റ്റ് 5 ന് മുൻപായി അയക്കുക.
തെരഞ്ഞെടുക്കപ്പെടുന്നവർക്കായി കാക്കനാട് കളക്ട്രേറ്റിൽ ഉള്ള സാമൂഹ്യ നീതി ഓഫീസിൽ ഫൈനൽ മത്സരം നടക്കും.വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 5000 ,3000 ,2000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും
സർട്ടിഫിക്കറ്റും നല്കുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി ,പ്രോഗ്രാം കൺവീനർ അഡ്വ . ചാർളിപോൾ എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *