BreakingKeralaPolitics

സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ മുന്നറിയിപ്പ് നൽകാൻ അനുമതിയില്ല.റവന്യുമന്ത്രി



ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തിൽ സർക്കാരിന് യാതൊരു വീഴ്ചയും വന്നിട്ടില്ല. മന്ത്രി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ മുന്നറിയിപ്പ് നൽകാൻ അനുമതിയില്ലെന്നും, കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന അലർട്ടുകൾ പ്രഖ്യാപിക്കുക മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി. അനിൽകുമാർ. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കുഴപ്പമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ മുന്നറിയിപ്പ് നൽകാൻ അനുമതിയില്ലെന്നും, കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന അലർട്ടുകൾ പ്രഖ്യാപിക്കുക മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി. അലർട്ടുകൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തിൽ സർക്കാരിന് യാതൊരു വീഴ്ചയും വന്നിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. പ്രവർത്തനങ്ങളിൽ ഉയർന്നുവന്ന ഒറ്റപ്പെട്ട പരാതികൾ അപ്പോൾ തന്നെ പരിഹരിച്ചതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *