BreakingKerala

പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ്

മലപ്പുറം:  പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം. സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യം. പദ്ധതി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
23 ആം വാർഡിൽ നിന്നുള്ള മുസ്ലിം ലീഗ് അംഗം എ.കെ ഖമറുദീൻ ആണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരവരുമാനവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയത് സാമൂഹിക നീതിയുടെയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിന്റെയും പശ്ചാത്തലത്തിൽ പുന പരിശോധിക്കണം.

പൊതുവിഭവങ്ങൾ മുൻഗണന ക്രമത്തിൽ എത്തിക്കാനുള്ള നയപരമായ സമീപനം സ്വീകരിക്കണം. സ്വകാര്യ ബസ് മേഖല സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് വിവിധ സംഘടനകൾ പരാതി നൽകി. അവരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ആവശ്യമായിട്ടുള്ള നടപടികൾ കൈക്കൊള്ളണം എന്നും പ്രമേയത്തിൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *