അർജുൻ ആയങ്കിയെ പിടികൂടാനാകാതെ പോലീസ്
തൃശൂർ : അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാനാകാതെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കിയിട്ടുണ്ട്.കർണാടകയിലേക്ക് കടന്നുവെന്ന പ്രചരണം പൊലീസ് തള്ളി . പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്.അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം. ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കിൽ പിടിക്കാനും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു.
അതിനിടയിലും സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല” എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തു ഗുണ്ടകളെ വലയിലാക്കാൻ പ്രത്യേക പരിശോധന നടത്തും. ഓപ്പറേഷൻ ഗ്രിപ്പ് എന്ന പേരിൽ പ്രത്യേക പരിശോധന നടത്തും.48 മണിക്കൂർ പ്രത്യേക ഓപ്പറേഷൻ നടത്തും.ക്രമസമാധാന ചുമതലയുള്ള ADGP പി.വിജയന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ. സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കും. ഗുണ്ടകളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലും നിരീക്ഷിക്കും. ഗുണ്ടകളെ സഹായിക്കുന്നവർക്കെതിരെ കർശന നടപടിക്കും നീക്കം.

