സിപിഐഎം നേതൃത്വത്തില്‍ അഴിച്ചുപണി
കോഴിക്കോട്: സിപിഐഎം നേതൃത്വത്തില്‍ അഴിച്ചുപണി വരുന്നു. ആദ്യഘട്ടത്തില്‍ ജില്ലാ കമ്മിറ്റികളിലും ശേഷം സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണിയുണ്ടാകും. പ്രവര്‍ത്തനം തൃപ്തികരമല്ലാത്തവരെ മാറ്റും.വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളോടെ അഴിച്ചുപണി ഉണ്ടാകും. വിപുലീകരണ ജില്ലാ കമ്മിറ്റി യോഗങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ചാകും സംസ്ഥാന തലത്തിലെ അഴിച്ചുപണി. മെറിറ്റ് മാത്രം നോക്കിയാകും അഴിച്ചു പണി എന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.
അതേസമയം, സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ ഇഡിക്ക് എതിരെ വിമര്‍ശനമുയര്‍ന്നു. നേതാക്കളെ ഇഡി വേട്ടയാടുന്നുവെന്ന് ആരോപണം. 9 ജില്ലാ കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു.ഇഡി സംസ്ഥാനത്തെ നേതാക്കളെ വേട്ടയാടുന്നതെന്ന് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു. പിഎംഎല്‍എ കേസില്‍ എസ്എഫ്ഐ നേതാവ് പ്രതിയാക്കപ്പെട്ടു എന്ന് പി എസ് സഞ്ജീവ് പറഞ്ഞു. കേന്ദ്രനേതൃത്വം ഇടപെടണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. വിപുലീകൃത സംസ്ഥാന സമിതിയില്‍ നിന്ന് നല്ല സന്ദേശം നല്കാന് ആകണമെന്നും ആവശ്യമുയര്‍ന്നു. പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഈ ആവശ്യം ഉന്നയിച്ചത്. തിരുത്തല്‍ നടപടി ആലോചിക്കുന്ന യോഗത്തെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള തീരുമാനങ്ങളും നടപടികളും വേണം. അല്ലാത്തപക്ഷം പ്രവര്‍ത്തകര്‍ നിരാശരായി മാറും എന്നും ചര്‍ച്ചയില്‍ മുന്നറിയിപ്പുണ്ട്.

