BreakingHealthKerala

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; കേസെടുത്ത് പൊലീസ്



കോട്ടയം : നവജാത ശിശുവിന്‍റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഗാന്ധിനഗർ പൊലീസിന്റെ നടപടി. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ ആരെയും പ്രതി ചേർത്തിട്ടില്ല. കോഴിക്കോട് സ്വദേശികളായ വിനീഷ്-അഞ്ച് ദമ്പതികളുടെ ഒന്നര വയസ്സുള്ള മകളുടെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. ഇവരുടെ പരാതിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വീഴ്ചകൾ ഒന്നുമുണ്ടായിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. പ്രസവത്തിന് ശേഷം കുട്ടിയെ എൻഐസിയുവിലേക്ക് മാറ്റിയപ്പോഴാണ് ചികിത്സ പിഴവ് ഉണ്ടായതെന്നാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *