BreakingCrimeKerala

ചേരാനല്ലൂർ  വാഹനാപകടം.   കേസന്വേഷണത്തിന്  എസ്ഐടി.

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കേസ് അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കും. കേസുമായി ബന്ധപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച പരാതികൾ അന്വേഷിക്കും. മനഃപൂർവമായി വൈകിപ്പിച്ചിട്ടില്ല, നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നതിനാലാണ് 105 ചുമത്തുന്നത് വൈകിയത് എന്ന് പൊലീസ് വിശദീകരിച്ചു. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ പ്രതിച്ചേർക്കുമെന്നും പൊലീസ്.
കേസുമായി ബന്ധപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച പരാതികൾ അന്വേഷിക്കും. വീഴ്ചകൾ ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം അച്ഛന് നീതി കിട്ടുംവരെ പോരാടുമെന്നും സാധാരണക്കാരന് എന്തു ചെയ്യാൻ പറ്റുമെന്ന് കാണിച്ചു തരാമെന്നും ജയബാലകൃഷ്ണന്റെ മകൾ പ്രതികരിച്ചു. മേൽ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി വിഡി സതീശനെ നേരിട്ട് കാണും. ഡിജിപിയ്ക്ക് പരാതി നൽകുമെന്ന് മകൾ
ഒരു ഉറുമ്പിനെ പോലും നേവിക്കാത്ത മനുഷ്യനാണ്. തങ്ങൾക്ക് വേണ്ടി ജിവിച്ച മനുഷ്യനാണ് മരിച്ചതെന്നും മകൾ പറയുന്നു. ജഡ്ജിയായതുകൊണ്ടാണ് നടപടിയെടുക്കാൻ വൈകുന്നതെന്ന് മകൾ ആരോപിച്ചു. തെറ്റ് തെറ്റ് തന്നെയാണ്. ആരായാലും നടപടിയെടുക്കണമെന്ന് മകൾ ആവശ്യപ്പെട്ടു. പൊലീസ് മൗനം പാലിക്കുകയാണ്. അന്വേഷണത്തിൽ തൃപ്തിയല്ലെന്ന് മകൾ പറയുന്നു.
അതേസമയം കേസിൽ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം ലഭിച്ചത്. സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ 17കാരനെ വീണ്ടും അപ്രിഹെൻഡ് ചെയ്ത് ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. ചേരാനെല്ലൂർ കണ്ടെയ്നർ റോഡിന് സമീപം ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ ബാലകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *