BreakingExclusiveKavithaOthersPolitics

പി പി ദിവ്യയുടെ ബി ജെ പി പ്രവേശം. വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന പി പി ദിവ്യയ്ക്കുള്ള പരോക്ഷമായ ക്ഷണത്തില്‍ പുകഞ്ഞ് ബിജെപി. ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസിന്റെ പ്രതികരണത്തിലാണ് അമര്‍ഷം. സിപിഐഎമ്മുമായുള്ള അകല്‍ച്ച പ്രകടമാക്കി പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയായിരുന്നു പി കെ കൃഷ്ണദാസിന്റെ പ്രതികരണം.
വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പി പി ദിവ്യ നിലപാട് വ്യക്തമാക്കട്ടെയെന്നുമായിരുന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ പരസ്യ പ്രതികരണം. എന്നാല്‍, പ്രസ്താവന അപക്വമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പൊതുവേയുള്ള വിലയിരുത്തല്‍. പി പി ദിവ്യയുടെ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ മറ്റു കൂടിയാലോചനകള്‍ നടന്നിട്ടില്ല. അണികളില്‍ തെറ്റായ ധാരണകള്‍ വരുത്താനിടയാക്കിയെന്നും വിമര്‍ശനമുണ്ട്. അതേസമയം, ബിജെപിയില്‍ പോയവരാരും ഗതി പിടിച്ചിട്ടില്ലെന്നാണ് വിഷയത്തില്‍ ആരോഗ്യം മന്ത്രി കെ മുരളീധരന്റെ ഒളിയമ്പ്.

Read Also: ‘PSC ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ

ഒടുവില്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ നിന്നും തഴഞ്ഞതിന് പിന്നാലെയാണ് അതൃപ്തി പ്രകടമാക്കി പി പി ദിവ്യ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തിയത്. ഒരിക്കല്‍ ശരിയാണെന്ന് തോന്നിയത് എല്ലാകാലത്തും ശരിയാകണമെന്നില്ലെന്നായിരുന്നു ദിവ്യയുടെ വാക്കുകള്‍. കറവറ്റാന്‍ സഹായിച്ചവരെ ജീവിതകാലം ചുമന്നു നടക്കേണ്ടതില്ലെന്നും പരാമര്‍ശം ഉണ്ടായിരുന്നു. പിന്നാലെയാണ് പാര്‍ട്ടിയിലേക്ക് ക്ഷണം എന്ന് കരുതാവുന്ന രീതിയില്‍ പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗവും.

അതേസമയം. പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവെന്ന ദിവ്യയുടെ പരാതിയില്‍ സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണ് വിവരം. പരാതി കേന്ദ്രനേതൃത്വത്തിന് കൈമാറിയ സാഹചര്യത്തിലാണ് ഇടപെടാന്‍ സംസ്ഥാന നേതാക്കള്‍ നിര്‍ബന്ധിതരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *