BreakingKeralaPolitics

മന്ത്രി റോജി എം ജോണിനെതിരായ പ്രതിഷേധത്തിൽ രാഷ്ട്രീയവാക്പോര് ശക്തം

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷത്തിലും, എറണാകുളം മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോണിനെതിരായ പ്രതിഷേധത്തിലും രാഷ്ട്രീയവാക്പോര് ശക്തം. കിട്ടിയാൽ രണ്ടടി തിരിച്ചുവാങ്ങേണ്ടി വരുമെന്നാണ് എസ്എഫ്ഐയ്ക്ക് കെഎസ്‌യുവിന്റെ മറുപടി. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധ തുടരുമെന്ന് സിപിഐഎമ്മും വ്യക്തമാക്കി.
കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പിലെ സംഘർഷത്തിന് പിന്നാലെ, ചേളാരിയിലെ ആശുപത്രിയ്ക്കുള്ളിൽ എസ്എഫ്ഐ പ്രവർത്തകരെ എംഎസ്എഫ് പ്രവർത്തകർ ആക്രമിച്ചതോടെയാണ് എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷം രൂക്ഷമായത്. ആക്രമണം ആസൂത്രണമാണെന്നാണ് സിപിഐഎം നേതാക്കൾ ആരോപിച്ചിരുന്നു.
അതിനിടെയാണ് കാലടി സർവകലാശാലയിൽ 16 വിദ്യാർഥികളെ സംസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മന്ത്രി റോജി എം ജോണിനെതിരെ മഹാരാജാസ് കോളജിൽ പ്രതിഷേധം ഉണ്ടായത്. എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധിച്ചിരുന്നത്. ഇന്നലെയാണ് പ്രതിഷേധം ഉണ്ടായത്. ബിരുദദാന ചടങ്ങിനിടെയാണ് പ്രതിഷേധം ഉണ്ടായത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ വ്യാപക വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രിയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.

:

Leave a Reply

Your email address will not be published. Required fields are marked *