BreakingEducationKerala

സ്കൂൾ കായിക മേളയിലെ ഭക്ഷണത്തില്‍ പുഴു . അധ്യാപകന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. അറസ്റ്റിന് പിന്നാലെ നടപടി നേരിട്ടത് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ ജിജോ ജെയിംസ്.
Htmlമേള അലമ്പാക്കാനുള്ള ചില സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തിയാണ് ആരോപണമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത് ചെയ്യാന്‍ പാടില്ലാത്ത കാര്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.അതിനിടെ, അറസ്റ്റിലായത് ഇടത് സംഘടനയില്‍ ഉള്‍പ്പെട്ട അധ്യാപകന്‍ എന്നത് വ്യാജപ്രചരണമെന്ന് കെഎസ്ടിഎ വ്യക്തമാക്കി. എറണാകുളം ജില്ലയിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജിജോ, സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നും ഇടത് അധ്യാപക സംഘടനയുടെ വിശദീകരണമുണ്ട്.
അതേസമയം, കൈരളി ന്യൂസ് വാര്‍ത്താ സംഘത്തെ അക്രമിച്ച സംഘാടക സമിതി അംഗങ്ങളുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പി എ മുഹമ്മദ് റിയാസ് വിഷയം നിയമസഭയില്‍ ഉന്നയിച്ചു. പുഴുവിനെ കൊണ്ടിട്ടതിന് അറസ്റ്റിലായത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഒരാള്‍ എന്നാണ് വിവരമെന്നും റിയാസ് പറഞ്ഞു. ചോദ്യോത്തരവേള, രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് അറിയില്ലേ എന്ന് മന്ത്രി എ പി അനില്‍ കുമാര്‍ തിരിച്ച് ചോദിച്ചു.
രാഷ്ട്രീയ ഗൂഢാലോചന എന്ന് പറഞ്ഞ് രക്ഷപ്പെട്ടു പോകുന്നതിന് പകരം സ്വതന്ത്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *