BreakingCrimeEducationKerala

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം.പ്രിൻസിപ്പലിനെ സ്ഥലം മാറ്റി.


വയനാട്: മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി. സ്പെഷ്യൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് ആരോപണവിധേയനായ സ്ഥലം മാറ്റിയത്. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡണ്ടും മദ്യപിച്ച് എന്ന പരാതി ഉയർന്നതും യാത്രക്കിടെ പകർത്തിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവർക്കും എതിരെ മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്ത് വന്നതും. പിന്നാലെ വയനാട് മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയിൽ ഷിവിയുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *