എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥ- അബ്കാരി അവിശുദ്ധ കൂട്ടുകെട്ട്
-അഡ്വ.ചാർളി പോൾ
കൊച്ചി :സർക്കാർ അറിയാതെ ബാറുകൾ അനുവദിക്കുക , വീര്യം കുറഞ്ഞ ഹോർട്ടി വൈൻ വില്പനയ്ക്ക് ലൈസൻസ് നല്കുക എന്നിങ്ങനെ എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥ- അബ്കാരി അവിശുദ്ധ കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ചാർളിപോൾ പറഞ്ഞു.മദ്യനയത്തിൽ നടക്കുന്ന ഉദ്യോഗസ്ഥ- അബ്കാരി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ
സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാരിൻ്റെ മദ്യനയത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം. എക്സൈസ് വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി പത്രങ്ങളിലൂടെയാണ് അറിയുക. വീര്യം കുറഞ്ഞ മദ്യമായ ഹോർട്ടി വൈൻ എന്നത് മദ്യനയത്തിന്റെ ഭാഗമായി വരേണ്ടതാണ്. അത് പോലും ഉദ്യോഗസ്ഥർ അനുവദിച്ചു നൽകുന്നു എന്നത് സർക്കാരിൻ്റെ കഴിവ് കേടായി കാണേണ്ടിവരു മെന്ന് ചാർളിപോൾ പറഞ്ഞു .പ്രതിഷേധ ധർണ്ണ യിൽ മദ്യ വിമോചന സഖ്യം സംസ്ഥാന സെക്രട്ടറി ഇ. എ ജോസഫ്, കുരുവിള മാത്യു സ് , ജയിംസ് കോറമ്പേൽ ,ഷൈബി പാപ്പച്ചൻ, കെ എം നാസറുദ്ദീൻ, റാഫേൽ മുക്കത്ത്, എ. കെ സെബാസ്റ്റ്യൻ, കെ. കെ നെദീർ എന്നിവർ പ്രസംഗിച്ചു.

