എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവു തെറിച്ചു.
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി. ബാര്‍ ലൈസന്‍സ് വിവാദത്തെ തുടര്‍ന്നാണ് മാറ്റം. നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചതിലും, മൂന്ന് ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ പദവി നല്‍കിയതില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ചതിലും എക്‌സൈസ് മന്ത്രി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം.നേരത്തെ, സിറാം സാംബശിവറാവുവിനെതിരെ അതൃപ്തി പരസ്യമാക്കിത്തന്നെ എക്‌സൈസ് മന്ത്രി എം ലിജു രംഗത്തെത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് ബാര്‍ ലൈസന്‍സുകള്‍ നല്‍കിയത് സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നു. സിസ്റ്റം ക്ലിയര്‍ ചെയ്യുന്നതിന് ഭാഗമായി പല മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
എക്‌സൈസ് വകുപ്പില്‍ മന്ത്രി അറിയാതെ തുടരെത്തുടരെയുള്ള ഉദ്യോഗസ്ഥ നീക്കത്തില്‍ മന്ത്രി എം ലിജു പ്രതിരോധത്തിലായിരുന്നു. വിവാദമേറ്റെടുത്ത മുന്‍ എക്‌സൈസ് മന്ത്രി അതൃപ്ത്തി പറയാന്‍ മാത്രമായി ഒരു മന്ത്രി വേണോ എന്ന് പരിഹസിച്ചിരുന്നു. എം ബി രാജേഷും എല്‍ഡിഎഫും വരുത്തിവെച്ച് സിസ്റ്റത്തോടാണ് തനിക്ക് അതൃപ്ത്തി എന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതേസമയം, നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും നിലവിലുള്ള നിയമത്തിനനുസരിച്ച് മാത്രമാണ് കാര്യങ്ങള്‍ ചെയ്തതെന്നുമായിരുന്നു സീറാം സാംബശിവ റാവുവിന്റെ വിശദീകരണം. യുഡിഎഫ് സര്‍ക്കാരിന്റെ മധ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉള്ള ഉദ്യോഗസ്ഥ നീക്കത്തില്‍ മന്ത്രിസഭയ്ക്ക് അകത്തും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ മാസം മുപ്പതിനകം സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കും.

