BreakingKerala

മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിന് കോടികൾ ചിലവഴിച്ചത് വിവാദമാകുന്നു.

തിരുവനന്തപുരം: വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ ക്ലിഫ് ഹൗസിനെ ഒഴിവാക്കി. ക്ലിഫ് ഹൗസ് നവീകരണത്തിനായി കാണിച്ചിട്ടുള്ളത് ടൂറിസം വകുപ്പിൻ്റെ ചെലവ് മാത്രം. ടൂറിസം വകുപ്പ് ക്ലിഫ് ഹൗസിലെ കസേരകളുടെ കുഷ്യൻ മാറ്റാൻ ചെലവാക്കിയത് 4 ലക്ഷം രൂപ. കർട്ടൻ മാറ്റാൻ ചെലവ് 1.5 ലക്ഷം രൂപ. മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിന് ആകെ ചെലവിട്ടത് 5.63 കോടി രൂപയാണ്. ഏറ്റവും കൂടുതൽ തുക മാറ്റിവെച്ചത് മൻമോഹൻ ബംഗ്ലാവിനാണ്. മന്ത്രി അനൂപ് ജേക്കബാണ് അവിടെ താമസിക്കുന്നത്.
നവീകരണ ചെലവ് 81 ലക്ഷം രൂപ. എം ലിജുവിന്റെ അജന്ത ബംഗ്ലാവിന് 58.7 ലക്ഷം രൂപ. രമേശ്‌ ചെന്നിത്തലയുടെ പമ്പ ബംഗ്ലാവിന് 31 ലക്ഷം രൂപയും ചെലവിട്ടു. എൻ ഷംസുദ്ദീൻ താമസിക്കുന്ന നെസ്‌റ്റ്‌ ബംഗ്ലാവിന്‌ 40.66 ലക്ഷം പി കെ ബഷീറിന്റെ വസതിയായ ഉഷസിന്‌ 40.03 ലക്ഷം കെ എം ഷാജിയുടെ പ‍ൗർണമിയിൽ 40.81 ലക്ഷം എന്നിങ്ങനെയാണ്‌ ചെലവ്‌.
മുഖ്യമന്ത്രിയുടെ ഒ‍ൗദ്യോഗിക വസതിയായ ക്ലിഫ്‌ ഹ‍ൗസിന്റെ നവീകരണത്തിന്‌ എത്ര ചെലവഴിച്ചു എന്ന്‌ വിവരാവകാശം വഴി ചോദിക്കുന്നവർക്ക്‌ മറുപടി നൽകുന്നില്ല. ഒക്‌ടോബറിൽ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി രൂപ അനുവദിച്ചത്‌ വിവാദമായപ്പോൾ പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *