മധുര തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണത്തിന്റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്
ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണത്തിന്റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ച 6.4 കിലോ സ്വർണമാണ് പൊലീസ് കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നു എന്നാണ് വിവരം. അതേസമയം, നിഷാന്തിന്റെ കയ്യിലെ ടാറ്റു അന്വേഷണത്തിൽ നിർണായകമായെന്ന് അന്വേഷണ സംഘം അറിയിച്ചു. നിലവില്‍ റിമാൻഡിലാണ് നിഷാന്ത്.
ബെംഗളൂരുവിൽ നിന്നുള്ള സേലം ബസിൽ യാത്ര ചെയ്യുന്നതിനിടെ ധർമ്മപുരിയിൽ വെച്ച് പിടിയിലായ നിഷാന്തിനെ ഇന്നലെ രാത്രി മധുരയിൽ എത്തിച്ചിരുന്നു. നിഷാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മധുര വിളാച്ചേരിക്ക് സമീപം കുഴിച്ചിട്ടിരുന്ന 6.4 കിലോ സ്വർണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്നാണ് സൂചന.നിഷാന്തിന്റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സറുമായ മീനാക്ഷി നാച്ചിയാറുടെ വീട്ടിൽ ഇന്നലെ വൈകീട്ട് പൊലീസ് പരിശോധന നടത്തിയിരുന്നു. ജില്ലാ കോടതിയിൽ ഹാജരാക്കിയ നിഷാന്തിനെ അടുത്ത മാസം 1 വരെ റിമാൻഡ് ചെയ്തു. നിഷാന്തിന്റെ കൈയിൽ ഒരു പക്ഷിയുടെയും കലമാനിന്റെയും ചിത്രങ്ങൾ പച്ചകുത്തിയിരുന്നത് പ്രതിയെ തിരിച്ചറിയുന്നതിൽ നിർണായകമായെന്നാണ് പൊലീസ് പറയുന്നത്.

