BreakingEducationKerala

ജീവിതത്തില്‍ തോറ്റുപോയാലും ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ലെന്ന് വിദ്യാര്‍ഥികള്‍.

എറണാകുളം: സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ വൈകാരികമായി പ്രതികരിച്ച് കാലടി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍. ഈ മൂന്ന് നാല് മാസക്കാലം തങ്ങള്‍ പതിനാറ് പേര്‍ അനുഭവിച്ച കാര്യങ്ങള്‍ക്കൊക്കെ അറുതി വന്നിരിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജീവിതത്തില്‍ തോറ്റുപോയാലും ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ജൂലൈ 22ാം തീയതിയാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. ആ ദിവസം മുതല്‍ എസ്എഫ്‌ഐയെ ആക്രമിക്കാന്‍ ക്യാമ്പസിലെ കെഎസ്‌യുവും സംഘപരിവാറും സിസ തോമസും റോജി എം ജോണും എല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട്, അറസ്റ്റ് ചെയ്തുകൊണ്ട് അവരെ എക്‌സാം എഴുതിപ്പിക്കാതെ ഇരിക്കുകയും വേട്ടയാടുന്നതുമായ പ്രവണത നമ്മളെല്ലാവരും കണ്ടതാണ്. ഇത് എസ്എഫ്‌ഐ ആണ് എന്നാണ് അവരെല്ലാരോടും പറയാനുള്ളത്. നിങ്ങളുടെ സവര്‍ക്കറോ നിങ്ങളുടെ മറ്റ് സംഘികളോ അല്ല. മാപ്പും ഇല്ല ഒരു കോപ്പുമില്ല. മാപ്പും ഒരു കോപ്പും പറയാതെ തന്നെയാണ് ഞങ്ങള്‍ എക്‌സാം എഴുതാന്‍ പോകുന്നത്. ഇത് എസ്എഫ്‌ഐ ആയതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അന്ന് അങ്ങനെ പറഞ്ഞത് – വിദ്യാര്‍ഥികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *