റാങ്കുകളുടെ നിറവിൽ അഭിമാന നേട്ടങ്ങളുമായി ഭാരതമാതാ കോളേജ്
തൃക്കാക്കര: 2022-23 അധ്യയന വർഷം എം.ജി.യൂണിവേഴ്സിറ്റിയുടെ 36 റാങ്കുകൾ ഭാരതമാത യിലെ വിദ്യാർഥികൾ സ്വന്തമാക്കി. ബിരുദതലത്തിൽ 24 റാങ്കുകളും ബിരുദാനന്തര ബിരുദതലത്തിൽ 12 റാങ്കുകളും നേടി ഭാരത മാതാ റാങ്കുകളുടെ എണ്ണത്തിൽ സർവ്വകലാശാലാതലത്തിൽ അഞ്ചാം സ്ഥാനത്തെത്തി.പ്രശസ്തവിജയം നേടിയ കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെയും ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ മാനേജർ റവ.ഡോ.ഏബ്രഹാം ഓലിയപ്പുറം റാങ്കു ജേതാക്കൾക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
റവ.ഡോ.എബ്രഹാം ഓലിയപ്പുറം യോഗം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഫാ.ജിമ്മിച്ചൻ കർത്താനം, വൈസ് പ്രിൻസിപ്പാൾ ഡോ.കെ.എം.ജോൺസൺ, ഡോ.ലിസി കാച്ചപ്പിള്ളി, ശ്രീമതി. ബിനി റോസ് എന്നിവർ പ്രസംഗിച്ചു.NIRF റാങ്കിങ്ങിൽ 153- സ്ഥാനവും , ദ വീക്ക് – ഹൻസ സർവേയിൽ ദേശീയ തലത്തിൽ സയൻസിന് 49, ആർട്സിന് 53 ,കൊമേഴ്സിന് 59 സ്ഥാനങ്ങളും സംസ്ഥാനതലത്തിൽ സയൻസ്, ആർട്സ്, കൊമേഴ്സ് എന്നിവയ്ക്ക് രണ്ടാംസ്ഥാനവും ഭാരതമാതാ കോളേജ് സ്വന്തമാക്കി.

