BreakingEducationIndiaPolitics

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്.





ന്യൂഡൽഹി :CJPയ്ക്ക് വഴങ്ങി കേന്ദ്രം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന സിജെപി പ്രതിഷേധം രാജ്യമാകെ വ്യാപിച്ചതോടെയാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചത്..ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു സമരക്കാർ തടിച്ചുകൂടിയത്. നീറ്റ് പരിക്ഷ ക്രമകേഡിനെ തുടർന്ന് ജീവ നഷ്ടമായ വിദ്യാർത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നൽകണമെന്ന് അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണം. അതിക്രമം നടത്തിയ പൊലീസ്കാർക്ക് എതിരെ നടപടി എടുക്കണം. രാജിവച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് എല്ലാവരും ചോദിച്ചു.
ഈ സർക്കാർ ആരെയും രാജിവയ്പ്പിക്കില്ല എന്ന്. യുവാക്കൾ ഒരുമിച്ച് വന്നാൽ എന്ത് ചെയ്യാം എന്ന് കണ്ടില്ലേ. ഇത് ആദ്യ വിക്കറ്റ് മാത്രം. ഇത് ഒരു തുടക്കം മാത്രം. ഇന്ന് ധർമേന്ദ്ര പ്രധാന്റെ രാജി നടന്നു. എന്നെ ഹീറോ ആകേണ്ട ആവശ്യമില്ല എന്ന് അഭിജിത് ദീപകെ. നീറ്റ് പരിക്ഷ ക്രമകേഡിനെ തുടർന്ന് ജീവൻ നഷ്ടമായ വിദ്യാർത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നൽകണം. ഇന്ന് ധർമേന്ദ്ര പ്രധാന്റെ രാജി നടന്നു. എന്നെ ഹീറോ ആകേണ്ട ആവശ്യമില്ല. ഇ രാജ്യം ഭരണഘടനക്ക് അനുസരിച്ചാണ് മുന്നോട്ടു പോകുന്നത് എന്ന് നിങ്ങൾ തെളിയിച്ചു. മറ്റ് ആരുടെയും കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയ കുട്ടികളുടെ പേര് അഭിജീത് ഉറക്കെ വായിക്കുകയും കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. സമര വിജയം ജീവത്യാഗം ചെയ്ത കുട്ടികൾക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. പ്രധാൻ രാജിവെക്കില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ സൂചന. എന്നാൽ പിന്നോട്ടില്ലെന്ന് സമരക്കാരും ഉറച്ച തീരുമാനമെടുത്തതോടെ മോദി സർക്കാറിന് മുട്ടുമടക്കേണ്ടി വന്നു.

വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് സമരത്തിന് പുതുജീവൻ വെച്ചത്. സമരം വ്യാപിപ്പിക്കുമ്പോഴും രാജ്യവ്യാപക ശ്രദ്ധ നേടുമ്പോഴും പ്രധാൻ രാജിവെക്കേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. പ്രധാന്റെ രാജി ഒഴികെ സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. സമരക്കാരെ തണുപ്പിക്കാൻ പരീക്ഷാ ചോർച്ച തടയാൻ പ്രത്യേക ബില്ലും പാർലമെന്റിൽ അവതരിപ്പിച്ചു. പ്രധാന്റെ രാജിയില്ലാതെ പിന്തിരിയില്ലെന്ന് സിജെപി അന്ത്യശാസനം നൽകിയതോടെയാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *