BreakingKeralaOthers

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  കേരളത്തിൽ

തൃശൂർ : നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ കേരളത്തിൽ എത്തും. തൃശ്ശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി എസ് കല്യാണരാമൻറെ വസതിയിൽ ആഘോഷങ്ങളിൽ പങ്കെടുക്കും. കല്യാൺ ഗ്രൂപ്പ്സ് വിപുലമായ നവരാത്രി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നു. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ കല്യാൺ ഗ്രൂപ്പിന്റെ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.
കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സജ്ജീകരിച്ചിരിക്കുന്ന ‘പെരിയാർ അറിവുലകം’ ലൈബ്രറിയുടെ ഉദ്ഘാടനം നാളെ (ഒക്ടോബർ 16) തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിർവഹിക്കും. തുടർന്ന് കോയമ്പത്തൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം അവിടെ നിന്ന് ഹെലികോപ്റ്ററിൽ കേരളത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. തൃശ്ശൂരിലെ ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *